മെഡിക്കൽ ടൂറിസം രംഗത്ത് അനന്ത സാധ്യതകളെന്ന് കെ എം എ സെമിനാർ

Posted on: April 26, 2016

KMA-medical-tourism-seminar

കൊച്ചി : മെഡിക്കൽ ടൂറിസം മേഖലയാണ് കേരളത്തിൻറെ ഭാവി വളർച്ചാ സാധ്യതയും തൊഴിൽ സാധ്യതയുമെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷൻ സെമിനാർ. മെഡിക്കൽ വാല്യു ട്രാവൽ : കേരളത്തിൻറെ സാധ്യതാ വാതായനം എന്ന സെമിനാറിൽ ആസ്റ്റർ മെഡ് സിറ്റി സിഇഒ ഡോ. ഹാരിഷ് പിള്ള മുഖ്യാതിഥിയായിരുന്നു.

മറ്റേത് രാജ്യങ്ങളേക്കാളും മികച്ച സൗകര്യങ്ങളും വിദഗ്ധ സേവനങ്ങളും കേരളത്തിൽ ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ വാല്യു ട്രാവൽ മേഖലയുടെ സാധ്യത നാം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. വികസിത രാജ്യങ്ങളെക്കാൾ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ കേരളത്തിൽ ലഭിക്കും. ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയണം. ആയുർവേദത്തിന്റേയും സ്‌പെഷ്യാലിറ്റി ആശുപത്രികളുടെയും സേവനം ഉപയോഗപ്പെടുത്തി മെഡിക്കൽ ടൂറിസം രംഗത്ത് മുന്നേറാൻ കഴിഞ്ഞാൽ തൊഴിൽ സാധ്യത വർധിപ്പിക്കാൻ കഴിയും. സംസ്ഥാനത്തിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനും ഇത് വഴി സാധിക്കുമെന്ന് ഡോ. ഹാരിഷ് പിള്ള പറഞ്ഞു.

കെഎംഎ സീനിയർ വൈസ് പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. കെഎംഎ മുൻ പ്രസിഡന്റ് എസ്. രാജ്‌മോഹൻ നായർ സ്വാഗതവും ഓണററി ജോയിന്റ് സെക്രട്ടറി മാധവ് ചന്ദ്രൻ നന്ദിയും പറഞ്ഞു.