ലുലു ഹൈപ്പർമാർക്കറ്റിൽ തനി നാടൻ തട്ടുകട

Posted on: March 12, 2016
ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച തനി നാടൻ ചായക്കട സിനിമാ താരം ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച തനി നാടൻ ചായക്കട സിനിമാ താരം ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ഒരുകാലത്ത് നമ്മുടെ കവലകളെ സജീവമാക്കിയിരുന്ന രുചിഭേദങ്ങൾ ഇനി ലുലു ഹൈപ്പർമാർക്കറ്റിലും. ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച തനി നാടൻ ചായക്കട സിനിമാതാരം ടൊവീനോ തോമസ്
ഉദ്ഘാടനം ചെയ്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന ചായക്കട ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന നാടൻ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ചായയ്‌ക്കൊപ്പം പഴംപൊരി, പഴം പുഴുങ്ങിയത്, ഉഴുന്നുവട, പരിപ്പുവട, കൊഴുക്കട്ട എന്നിവയോടൊപ്പം ചേമ്പ്, ചേന, കാച്ചിൽ, കപ്പ പുഴുങ്ങിയതും ചട്ടിയിൽ തയ്യാറാക്കിയ മീൻ കറിയുമാണ് മറ്റൊരു വിശേഷം. മീൻ തലക്കറിയും ഉണക്കയിറച്ചി ഉലർത്തിയതും, പോത്തിറച്ചി കായക്കറിയും നാടൻ ചേരുവയിൽ തന്നെ തയ്യാറാക്കിയിരിക്കുന്നു. കൂടാതെ പുട്ട് കടലക്കറി, ചക്കക്കുരു മാങ്ങാക്കറി, വാഴപ്പൂ – വാഴപ്പിണ്ടി തോരൻ, നാടൻ ദോശ, ഇഡ്ഡലി, സാമ്പാർ, മുളക് ചമ്മന്തി, കാന്താരി ചമ്മന്തി തുടങ്ങിയ നാടൻ ചമ്മന്തി വിഭവങ്ങളും സോഡാ സർബത്ത്, തേൻ നിലാവ് ഒട്ടനവധി തനി നാടൻ വിഭവങ്ങളും ലഭിക്കും. ഓലമേഞ്ഞ ചായക്കടയുടെ ഗ്രാമ്യഭംഗിക്കൊപ്പം പഴയ റേഡിയോ ഗാനങ്ങളും ആകാശവാണി പ്രോഗ്രാമുകളും സിനിമാ പോസ്റ്ററുകളുമൊക്കെ തനി നാടൻ ചായക്കടയുടെ രസം കൂട്ടുന്നു.