തോമസ് കുക്കിന്റെ അവധിക്കാല പാക്കേജുകൾ ഷോപ്പ് സി ജെയിൽ

Posted on: August 1, 2015

SHOP-C-J-Logo-big

കൊച്ചി: ഏഷ്യയിലെ ഒന്നാം നമ്പർ ഹോം ഷോപ്പിംഗ് ശൃംഖലയായ ഷോപ്പ് സി ജെ നെറ്റ്‌വർക്ക് തോമസ് കുക്ക് ഇന്ത്യയുടെ ഹോളിഡേ സേവിംഗ്‌സ് അക്കൗണ്ട് വിപണനം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള ജനപ്രിയ ഡെസ്റ്റിനേഷനുകൾ ഉൾക്കൊള്ളുന്ന 15 ടൂർ പാക്കേജുകൾ അടങ്ങിയ ശ്രേണിയാവും ഹോളിഡേ സേവിംഗ്‌സ് അക്കൗണ്ടിലൂടെ അവതരിപ്പിക്കുക.

ഹോം ഷോപ്പിംഗ് മേഖലയിൽ 40 ശതമാനം വളർച്ചയോടെ ഈ വർഷം 1200 കോടി രൂപയുടെ വിറ്റു വരവ് നേടാനുള്ള ശ്രമത്തിലാണ് ഷോപ്പ് സി ജെയെന്ന് സിഇഒ കെന്നി ഷിൻ പറഞ്ഞു.