സാംസംഗ് ഗാലക്‌സി എം30

Posted on: March 1, 2019

ന്യൂഡല്‍ഹി : സാംസംഗ് ഗാലക്‌സി സ്മാര്‍ട്ട് ഫോണുകളുടെ എം ശ്രേണിയിലെ പുതിയ മോഡലായ ഗാലക്‌സി എം30 ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു പിന്‍ക്യാമറ, സൂപ്പര്‍ അമോള്‍ഡ് ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേ, 5000എംഎഎച്ച് ബാറ്ററി എന്നിവയുള്‍പ്പെട്ടതാണ് പുതിയ മോഡല്‍.

മൂന്നു ക്യാമറകളാണ് എം30യില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.9 അപേര്‍ച്ചര്‍ 13എംപിയുടെ പ്രൈമറി റിയര്‍ ക്യാമറ, വിശാല ഫ്രെയിമുകള്‍ ഒപ്പിയെടുക്കാവുന്ന 5എംപി വൈഡ് ലെന്‍സിന്റെ രണ്ടാം ക്യാമറയും ലക്ഷ്യമിട്ട വസ്തുവും പശ്ചാത്തലവും പ്രത്യേകം പകര്‍ത്താവുന്ന 5എംപിയുടെ ലൈവ് ഫോക്കസ് ലെന്‍സോടു കൂടിയതാണ് മൂന്നാം ക്യാമറ. സെല്‍ഫിക്കായി 16 എംപി വരുന്ന മുന്‍ ക്യാമറയുമുണ്ട്.

6.4 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി യു അമോള്‍ഡ് സ്‌ക്രീനാണ് മറ്റൊരു സവിശേഷത. പെട്ടെന്ന് ചാര്‍ജ് ചെയ്യാനാവുന്നതാണ് ബാറ്ററി. എക്‌സിനോസ് 7904 ഒക്റ്റ-കോര്‍ പ്രോസസര്‍, ഫിംഗര്‍ പ്രിന്റ്- ഫേസ് അണ്‍ലോക്ക് സുരക്ഷാ സംവിധാനം, 512 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ്, 6ജിബി റാം-128 ജിബി വേരിയന്റിന് 17,990 രൂപയും 4ജിബി റാം-64 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയുമാണ് വില. കറുപ്പ്, നീല നിറങ്ങളില്‍ ലഭ്യമാണ്.

യുവ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണിന്റെ എല്ലാ തരത്തിലുമുള്ള സൗകര്യങ്ങള്‍ എം30ല്‍ ലഭ്യമാകുമെന്ന് സാംസംഗ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡനന്റ് അസിം വാര്‍സി പ
പറഞ്ഞു.