സാംസംഗ് ഗാലക്‌സി എസ് 10

Posted on: February 22, 2019

മുംബൈ : സാംസംഗ് എസ് 10 ഫോണുകളുടെ പ്രീ ഓര്‍ഡര്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്നു തുടങ്ങും. മാര്‍ച്ച് 8 നാണ് ഫോണ്‍ വിപണിയിലെത്തുക. എസ് സിരീസിലെ ഏറ്റവും പുതിയ മോഡലുകളാണ് ഗാലക്‌സി എസ് 10, സെ് 10 പ്ലസ്, എസ്ഇ 10ഇ എന്നിവ. ഗാലക്‌സി എസ് 10 ഇ എന്ന വില കുറഞ്ഞ മോഡലാണ് ഈ വര്‍ഷത്തെ പുതുമ.

6.10 ഇഞ്ച് ഡിസ്‌പ്ലേ, 1.9 ജിഗാഹെര്‍ഡ്‌സ് ഒക്ടകോര്‍ പ്രൊസസര്‍, 10 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യമാറ, 8 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി, 12 മെഗാപിക്‌സല്‍ + 16 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ, 3400 മില്ലി ആംപിയര്‍ ബാറ്ററി എന്നിവയാണ് ഗാലക്‌സി എസ് 10 ബേസ് മോഡലിന്റെ മികവുകള്‍. ഗാലക്‌സി എസ് 10 പ്ലസ് ബേസ് മോഡലില്‍ ഡിസ്‌പ്ലേ 6.40 ഇഞ്ച് ആണ്. 10 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ ഡ്യൂവല്‍ ഫ്രണ്ട് ക്യാമറ, 4100 മില്ലി ആംപിയര്‍ ബാറ്ററി എന്നിവയും വേറിട്ടു നില്‍ക്കുന്നു.

അതേ സമയം ഗാലക്‌സി എസ്10ഇ എന്ന മോഡലില്‍ 5.80 ഇഞ്ചാണ് ഡിസ്‌പ്ലേ. 6 ജിബി റാം, 3100 എം എച്ച് ബാറ്ററി എന്നിവയുള്ള ഫോണില്‍ 12 മെഗാപിക്‌സല്‍ ഡ്യൂവല്‍ റിയര്‍ ക്യാമറയാണ്. മൂന്നു ഫോണുകളും ആന്‍ഡ്രോയ്ഡ് 9.0 (പൈ) ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ ഇന്ത്യയിലെ വിലവിവരം ലഭ്യമല്ല.