ഒപ്പോ കെ 1

Posted on: February 7, 2019

ന്യൂഡല്‍ഹി : ഒപ്പോ പുതിയ ഒപ്പോ കെ 1 അവതരിപ്പിച്ചുകൊണ്ട് കെ സിരീസിലേക്ക് പ്രവേശിക്കുന്നു. പിയാനോ ബ്ലാക്ക്, ആസ്ട്രല്‍ ബ്ലു എന്നീ നിറങ്ങളില്‍ ഫെബ്രുവരി 12 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും. 16,990 രൂപയാണ് വില.

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, അമോള്‍ഡ് ഡിസ്‌പ്ലേയോടു കൂടിയ 6.41 ഇഞ്ച് സ്‌ക്രീന്‍,.25 എംപി ഫ്രണ്ട്-ഫേസിംഗ് ക്യാമറ എന്നിയാണ് ഒപ്പോ കെ 1 ല്‍ ഒരുക്കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ശക്തി പകരുന്നത്. എത്ര ഭാരമേറിയ ദൗത്യവും നിര്‍വഹിക്കുന്നതിന് ഇത് സഹായിക്കുന്നു. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഒപ്പോ കെ1ല്‍ ഉപയോഗിച്ചിരിക്കുന്നത്. 4ജിബി റാമിനൊപ്പം 64ജിബി റോം മെമ്മറി വേഗവും പ്രകടന മികവും വര്‍ധിപ്പിക്കുന്നു.

ആദ്യമായി ഒപ്പോ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യത്തെ എട്ടു മാസം വരെ 90 ശതമാനം ബൈബാക്ക് മൂല്യവുമായി ലഭ്യമാകും. കൂടാതെ ഒരു ബാങ്ക് ഡിസ്‌ക്കൗണ്ടും ലഭിക്കും. അതായത് ബൈബാക്ക് കാലാവധിയില്‍ ഉപഭോക്താവിന് ചെലവൊന്നുമില്ലാതെ ഒപ്പോ കെ1 ലഭിക്കും. 16990 രൂപയുടെ ഒപ്പോ കെ1 ഫോണ്‍ 90 ശതമാനം ബൈബാക്ക് മൂല്യമായ 15,300 രൂപയും ബാങ്ക് ഡിസ്‌ക്കൗണ്ടായ 1690 രൂപയും ചേര്‍ത്ത് എട്ടു മാസം വരെ ലഭിക്കും.

TAGS: Oppo K 1 |