ഡാറ്റാനെറ്റ് കീ ഇക്കോണമിക് ഇന്‍ഡിക്കേഴ്‌സ് ഓഫ് ഇന്ത്യ മൊബൈല് ആപ്ലിക്കേഷന്‍

Posted on: January 30, 2019

കൊച്ചി : ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അധിഷ്ഠിത സേവനദാതാക്കളായ ഡാറ്റാനെറ്റ് ഇന്ത്യ കീ ഇക്കോണമിക് ഇന്ഡിക്കേഴ്‌സ് ഓഫ് ഇന്ത്യ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഈ ഡറ്റായില്‍ ശേഖരിച്ചിരിക്കു വിവരങ്ങള്‍ ആധികാരിക സ്രോതസ്സുകളില്‍ നിന്ന് എടുത്തിട്ടുള്ളവയാണ്, തുടര്‍ന്ന് അതാത് സെക്ടറുകളിലെ നിലവിലെയും കഴിഞ്ഞ മാസത്തെയും കഴിഞ്ഞ വര്ഷത്തെയും ഡാറ്റയുമായി താരതമ്യം ചെയ്യുന്നു, അങ്ങനെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ സംബന്ധമായ ഏറ്റവും യഥാര്‍ത്ഥവും പുതിയതും സമഗ്രവുമായ ഡാറ്റാ നല്‍കുന്നു.

കീ ഇക്കോണമിക് ഇന്‍ഡിക്കേഴ്‌സ് ഓഫ് ഇന്ത്യ മൊത്ത വില സൂചിക, ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള നാണയപ്പെരുപ്പം, ദേശീയ വരുമാനം, വിദേശ വ്യാപാരവും നിക്ഷേപവും, വിനിമയ നിരക്കുകള്‍ , സ്വര്‍ണ്ണം, വെള്ളി നിരക്കുകള്‍ , മൂലധന വിപണി, ഇന്‍ഷുറന്‍സ്, വ്യാവസായിക ഉല്പാദന സൂചിക, വ്യവസായങ്ങളുടെ സൂചിക, അടിസ്ഥാനഘടന, ഊര്‌ജ്ജോല്പാദനം, റെയില്‍വേ, പെട്രോളിയം വിലകള്‍ , തെരഞ്ഞെടുത്ത ഭക്ഷ്യ വസ്തുക്കളുടെ ചില്ലറ വിലകള്‍, വേതന നിരക്കുകള്‍ തുടങ്ങിയവ പോലെ സമ്പത്ത് വ്യവസ്ഥയുടെ വിവിധ ഘടകങ്ങള്‍ സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകളും വിവരങ്ങളും ശേഖരിക്കുന്നു.

ആവശ്യമായ എല്ലാ പ്രമുഖ സമ്പത്ത്‌വ്യവസ്ഥ ഡാറ്റാകളും, വിരല്‍ത്തുമ്പില്‍ ലഭ്യമാണെന്ന്, ആപ്പ് പുറത്തിറക്കികൊണ്ട് ഡാറ്റാനെറ്റ് ഇന്ത്യയുടെ ഡയറക്ടര്‍ ഡോ. ആ. കെ. തുക്രാള്‍ പറഞ്ഞു,