സാംസംഗ് ഗാലക്‌സി എം സീരീസ്

Posted on: January 29, 2019

കൊച്ചി : സാംസംഗിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി എം 20, എം 10 എന്നിവ വിപണിയില്‍. ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേ, ഡുവല്‍ ക്യാമറ, അള്‍ട്രാവൈഡ് ലെന്‍സ്, ദീര്‍ഘനേരം ചാര്‍ജ്ജുനല്‍കുന്ന ബാറ്ററി, ഉയര്‍ന്ന പ്രവര്‍ത്തന മികവ് കാഴ്ചവെക്കുന്ന പ്രോസസര്‍ എന്നിവയാണ് ഗാലക്‌സി എം സീരീസിന്റെ പ്രത്യേകതകള്‍.

ഫെബ്രുവരി അഞ്ച് മുതല്‍ ആമസോണ്‍, സാംസംഗ് എന്നീ സൈറ്റുകളില്‍ നിന്ന് ഗാലക്‌സി എം20, എം10 വാങ്ങാം. ഓഷ്യന്‍ ബ്ലൂ, ചാര്‍കോള്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണുകള്‍ ലഭിക്കും. ഗാലക്‌സി എം 20 യുടെ 4ജിബി+64ജിബി പതിപ്പിന് 12,990 രൂപയാണ് വില. 3ജിബി+32ജിബി പതിപ്പിന് 10,990 രൂപയാണ് വില. ഗാലക്‌സി എം10ന്റെ 3ജിബി+32ജിബി പതിപ്പിന് 8,990 രൂപയും, 2ജിബി+16ജിബി പതിപ്പിന് 7,990 രൂപയുമാണ് വില.

എഫ്എച്ച്ഡി+ 6.3 എഫ്എച്ച്ഡി+ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേ, എന്നിവ സഹിതമാണ് എം20 എത്തുന്നത്. എം10ന് എച്ച്ഡി 6.2’എച്ച്ഡി +
ഇന്‍ഫിനിറ്റി – വി ഡിസ്‌പ്ലേയാണുള്ളത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എം 20 യിലുള്ളത്. സാംസംഗിന്റെ ഏറ്റവും പുതിയ എക്‌സിനോസ് 7904 ഒക്ടാകോര്‍ പ്രോസസര്‍ മികച്ച നെറ്റ്‌വര്‍ക്ക് സ്പീഡും കുറഞ്ഞ ബാറ്ററി ഉപഭോഗവും എം20ന് ഉറപ്പാക്കും. ഗാലക്‌സി എം10ന് എക്‌സിനോസ് 7870 ഒക്ടാകോര്‍ പ്രോസസറാണുള്ളത്. രണ്ട് ഫോണുകളും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബിവരെ എക്‌സ്പാന്റ് ചെയ്യാം, രണ്ട് സിമ്മുകളും വോള്‍ട്ട് സപ്പോര്‍ട്ട് ചെയ്യും.

ഗാലക്‌സി എം സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ കരുത്തുറ്റതും സ്‌റ്റൈലിഷും സാങ്കേതികവിദ്യയോട് ഏറെ താല്‍പര്യമുള്ള ഇന്നത്തെ തലമുറക്ക് വേണ്ടി ഡിസൈന്‍ ചെയ്തതുമാണെന്ന് സാംസംഗ്് സീനിയര്‍ വൈസ് പ്രസിഡണ്ട് അസീം വാര്‍സി പറഞ്ഞു.