സാംസംഗ് 970 ഇവിഒ പ്ലസ്

Posted on: January 24, 2019

കൊച്ചി : സാംസംഗിന്റെ നോണ്‍-വോളറ്റില്‍ മെമ്മറി എക്‌സ്‌പ്രെസ്സ് (എന്‍വിഎംഇ) എസ്എസ്ഡി പോര്‍ട്ട്‌ഫോളിയോയിലെ സാംസംഗ് 970 ഇവിഒ പ്ലസ് അവതരിപ്പിച്ചു. ഉയര്‍ന്ന പെര്‍ഫോര്‍മന്‍സാണ് 970 ഇവിഒ പ്ലസിന്റെ പ്രത്യേകത. 2 ടെറാബൈറ്റ് വരെയാണ് പരമാവധി ശേഷി. ഐടി പ്രൊഫഷണലുകള്‍ക്കും, സാങ്കേതിക വിദഗ്ധര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം സൂക്ഷിച്ച് വെക്കാന്‍ സഹായിക്കുന്നതാണ് 970 ഇവിഒ പ്ലസ്.

250ജിബി, 500ജിബി, 1ടിബി എന്നീ ശേഷിയിലുള്ള 970 ഇവിഒ പ്ലസ് വിപണിയില്‍ ലഭ്യമാണ്. 250ജിബിക്ക് 6479 രൂപയും, 500ജിബിക്ക് 9359 രൂപയും, 1 ടിബിക്ക് 17999 രൂപയുമാണ് വില.

അഞ്ചാം തലമുറ വി – എന്‍എഎന്‍ഡി സാങ്കേതിക വിദ്യ സഹിതമാണ് 970 ഇവിഒ പ്ലസ് എത്തിയിരിക്കുന്നത്. 4കെ കണ്‍ഡന്റ് എഡിറ്റിംഗ്, 3ഡി മോഡലിംഗ്, ഹെവി ഗെയിമിംഗ് എന്നിവയ്ക്ക് സഹായകമാകുന്ന രീതിയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നതാണ് 970 ഇവിഒ പ്ലസ് എന്ന് സാംസംഗ് ഐടി & മൊബൈല്‍ എന്റര്‍പ്രൈസ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡണ്ട് മുകേഷ് ജെയിന്‍ പറഞ്ഞു.