വിവോ വൈ 91

Posted on: January 17, 2019

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിവോ വൈ 91 വിപണിയില്‍. 6.22 ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടി എം ഡിസ്പ്ലേ യോടുകൂടിയ ബെസ്സലുകള്‍ ഇല്ലാത്ത ഹാന്‍ഡ് സെറ്റിന്റെ വില 10990 രൂപയാണ്. ഡ്യൂവല്‍ റിയര്‍ ക്യാമറ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണില്‍ ഏറെ നേരം നീണ്ടുനില്‍ക്കുന്ന കരുത്തനായ 4030 എം എ എച്ച് ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാറി ബ്ലാക്ക് ഓഷ്യന്‍ ബ്ലൂ നിറങ്ങളില്‍ അംഗീകൃത ഓഫ് ലൈന്‍ ഷോപ്പുകളില്‍ നിന്നും വിവോ ഇന്ത്യ ഇ സ്റ്റോര്‍, ആമസോണ്‍ ഇന്ത്യ, പേടിഎം തുടങ്ങിയ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്നും സ്വന്തമാക്കാം. ഗ്രെറ്റര്‍ നോയിഡയിലെ പ്ലാന്റില്‍ നിര്‍മ്മിച്ച വൈ 91 പൂര്‍ണമായും ഇന്ത്യയില്‍ ഉത്പാാദിപ്പിച്ചതാണ്.

പുതിയ മോഡല്‍ വിപണിയില്‍ എത്തിയതിനോടനുബന്ധിച്ചു നിരവധി ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയില്‍ നിന്നു 4000 രൂപയുടെ ആനുകൂല്യങ്ങളും 3 ടിബി ഡാറ്റയും ലഭിക്കും. എയര്‍ടെല്‍ നൊപ്പം 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും 240 ജിബി ഡാറ്റയും നേടാം. എക്സ്ചേഞ്ചുകള്‍ക്ക് 500 രൂപ അധിക ഓഫും, ആറ് മാസം വരെ നോകോസ്റ്റ് ഇ എം ഐയും ലഭ്യമാകും

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിവോ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ 12000രൂപക്ക് ഉള്ളിലുള്ള, വൈ സീരീസ് വിഭാഗത്തിലെ ഏറ്റവും പുതിയ മോഡലാണ് വൈ 91. മത്സരാധിഷ്ഠിതമായ വിലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും നൂതനമായ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് യുവാക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന ഉപകരണമാണ് ഇതെന്ന് വിവോ വൈ 91 പുറത്തിറക്കികൊണ്ട് വിവോ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് ജെറോം ചെന്‍ വ്യക്തമാക്കി.

മീഡിയ ടെക് ഹീലിയോ പി 22പ്രോസസ്സറും, ആന്‍ഡ്രോയിഡ് 8.1അടിസ്ഥാനമാക്കിയ ഫണ്‍ ടച്ച് 4.5 ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഫോണിന്റെ കരുത്ത്. 2ജിബി റാമും, 32ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജും വൈ 91ല്‍ ലഭ്യമാകും. 13+2എം പി ഡ്യൂവല്‍ റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയും സെല്‍ഫി ഉള്‍പ്പെടെ മികച്ച നിലവാരത്തിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്നു. റിയര്‍ ക്യാമറയിലെ ഫ്ളാഷ് സൗകര്യം വളരെ കുറഞ്ഞ പ്രകാശത്തിലും ചിത്രങ്ങള്‍ മനോഹരമാക്കുന്നു. വൈഫൈ, ബ്ലൂടൂത്ത്, ഒ ടി ജി, യു എസ് ബി, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്.

TAGS: Vivo Y91 |