സോളോ ഈറ 4 എക്‌സ്

Posted on: January 10, 2019

 ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സോളോ, പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സോളോ ഈറ 4എക്‌സ് അവതരിപ്പിച്ചു. ആമസോണില്‍ ഫോണ്‍ ലഭ്യമാണ്. 30 ദിവസത്തെ മണി ബാക്ക് ഓഫറോടെയാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. മണി ബാക്ക് ഓഫറിന്റെ ഭാഗമായി ഉപഭോക്താവിന് ഫോണ്‍ ഇഷ്ടമായില്ലെങ്കില്‍ 30 ദിവസത്തിനകം ഏതെങ്കിലും സോളോ സര്‍വീസ് സെന്ററില്‍ ഹാന്‍ഡ്‌സെറ്റ് തിരിച്ചേല്‍പ്പിച്ച് പണം മടക്കി വാങ്ങാവുന്നതാണ്.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ വിനിമയം നടത്താവുന്ന തരത്തില്‍ 22 ഇന്ത്യന്‍ ഭാഷകള്‍ ലഭ്യമാണ്. മിതമായ നിരക്കില്‍ ഉന്നതമായ സാങ്കേതിക വിദ്യയിലാണ് ഈറ 4എക്‌സ് അവതരിപ്പിക്കുന്നത്. 1 ജി ബി, 2 ജി ബി റാം എന്നിങ്ങനെ രണ്ടു മോഡലുകളാണ് വിപണിയിലെത്തുന്നത്. 4,444രൂപ, 5,555 രൂപ എന്നിങ്ങനെയാണ് വില.

5.45 ഇഞ്ച് എച്ച്ഡി ഫുള്‍ ലാമിനേഷന്‍ ഡിസ്‌പ്ലേ, 2.5 കേര്‍വ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്, 8.6 എംഎം കനം, ഫേസ് അണ്‍ലോക്ക്, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി പിന്‍ കാമറ, 5എംപി മുന്‍ കാമറ, ആന്‍ഡ്രോയിഡ് ഓറിയോ ഒഎസ്, 3000എംഎഎച്ച് ബാറ്ററി, 1.5 ഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍ തുടങ്ങിയ സവിശേഷതകളുണ്ട്.

ജിയോയുമായി സഹകരിച്ച് ഓഫറുകളും സോളോ പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോ ഉപയോക്താക്കള്‍ക്ക് ഉടനടി 1200 രൂപയുടെ കാഷ് ബാക്ക് ലഭിക്കും. 50ജിബി 4ജി ഡാറ്റയും അധികമായി ലഭിക്കും. ഉപഭോക്താവ് 198/299 രൂപയ്ക്കു റീച്ചാര്‍ജ് ചെയ്താലുടന്‍ മൈ ജിയോ അക്കൗണ്ടിലേക്ക് 50 രൂപയുടെ 24 വൗച്ചറുകള്‍ ക്രെഡിറ്റ് ചെയ്യും.

ഏറ്റവും പുതിയ ഫീച്ചറുകളും, ഇഷ്ടപ്പെട്ടില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ കാഷ്ബാക്ക് ഓഫറുമായാണ് പുതിയ ഈറ 4എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതെന്നും സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും സോളോ പ്രസിഡന്റും ബിസിനസ് മേധാവിയുമായ സുനില്‍ റെയ്‌ന പറഞ്ഞു.

TAGS: Xolo Era 4 X |