നോക്കിയ 106

Posted on: January 4, 2019

നോക്കിയ ബ്രാന്‍ഡിന്റെ ഉടമകളായ ഫീന്നിഷ് കമ്പനിയായ എച്ച് എം ഡി ഗ്ലോബല്‍, പുതിയ ഫീച്ചര്‍ ഫോണായ നോക്കിയ 106 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,299 രൂപയാണ് വില. ഡാര്‍ക്ക് ഗ്രേ നിറത്തിലാണ് ഫോണ്‍ ലഭ്യമാകുക.

ഒറ്റ ചാര്‍ജില്‍ 15.7 മണിക്കൂര്‍ സംസാര സമയം ലഭിക്കുന്ന ബാറ്ററിയാണ് ഫോണിലുള്ളത്. മൈക്രോ യു എസ് ബി ചാര്‍ജര്‍, സ്‌നേക് ഷെന്‍സിയ ഗെയിം, എല്‍ ഇ ഡി ടോര്‍ച്ച്, എഫ് എം റേഡിയോ തുടങ്ങിയ പ്രത്യേകതകളും ഫോണിനുണ്ട്. 2,000 കോണ്‍ടാക്ട് വിവരങ്ങളും 500 ടെസ്റ്റ് മെസേജുകളും സൂക്ഷിക്കാന്‍ ഫോണിന് കഴിയും. നോക്കിയ ഡോട്ട് കോമിലും മൊബൈല്‍ റീട്ടെയ്‌ലര്‍മാരില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്.

TAGS: Nokia 106 |