സോണി മിഡ് റേഞ്ച് വയര്‍ലെസ് ഹെഡ് ഫോണ്‍

Posted on: January 2, 2019

കൊച്ചി : സോണി ഇന്ത്യയുടെ നോയിസ് ക്യാന്‍സലേഷന്‍ ശ്രേണിയിലെ പുതിയ ഉല്‍പന്നമായ ഡബ്ല്യുഎച്ച് – സിഎച്ച് 700 എന്‍ വിപണിയില്‍ എത്തി. പ്രീമിയം എലഗന്റ് ഡിസൈന്‍, 35 മണിക്കൂര്‍ ബാറ്ററി ലൈഫ്, 10 മിനിട്ട് ക്വിക് റീചാര്‍ജില്‍ 60 മിനിട്ട് പ്ലേ ബാക്ക് സൗകര്യം എന്നിവയാണ് പ്രത്യേകതകള്‍. വയറുകള്‍ ഇല്ലാതെ സംഗീതം ആസ്വദിക്കുന്നതോടൊപ്പം തന്നെ ഡിജിറ്റല്‍ നോയിസ് ക്യാന്‍സലേഷന്‍ സംവിധാനം ഉപയോഗിച്ച് അനാവശ്യമായ പശ്ചാത്തല ശബ്ദങ്ങള്‍ ബ്ലോക്കു ചെയ്യാനും കഴിയും.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് നോയിസ് ക്യാന്‍സലേഷനാണ് മറ്റൊരു പ്രത്യേകത. ശബ്ദായമാനമായ അന്തരീക്ഷത്തില്‍ എന്‍ സി ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ ഗാനങ്ങള്‍ മാത്രമേ കേള്‍ക്കൂ.

ഹെഡ്‌ഫോണ്‍ തലയില്‍ കൃത്യമായി ഉറപ്പിച്ചു നിര്‍ത്താന്‍, അഡ്ജസ്റ്റബിള്‍ സ്ലൈഡര്‍ ഹെഡ്ബാന്റോടു കൂടിയ അള്‍ട്രാ കംഫര്‍ട്ടബിള്‍ ഡിസൈന്‍ ആണ് മറ്റൊരു സവിശേഷത.

ഇതിന്റെ പ്രീമിയം സോഫ്റ്റ് ഇയര്‍പാഡുകള്‍ ചെവിയ്ക്കു ചുറ്റും ഒതുങ്ങിയിരിക്കും. ബില്‍റ്റ് ഇന്‍ ലീഥിയം അയണ്‍ ബാറ്ററിയുടെ ലൈഫ് 35 മണിക്കൂര്‍ ആണ്. ചാരുതയാര്‍ന്ന കറുപ്പ് നിറമാണ് ഡബ്ല്യുഎച്ച്-സിഎച്ച് 700 എന്നിന്റേത്. വില 12,990 രൂപ.

TAGS: Sony WH C 007 N |