2018 ലെ ട്രെന്റിംഗ് വിഷയങ്ങള്‍ അവതരിപ്പിച്ച് ഹെലോ

Posted on: December 27, 2018

കൊച്ചി : രാജ്യത്തെ മുന്‍നിര പ്രാദേശിക ഭാഷാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ, ദേശീയ തലത്തില്‍ യൂസര്‍മാരുടെ വന്‍തോതിലുള്ള പങ്കാളിത്തം രേഖപ്പെടുത്തിയ മൂന്ന് ട്രെന്‍ഡിംഗ് വിഷയങ്ങള്‍ അനാവരണം ചെയ്തു.

ഈ വര്‍ഷത്തെ ദീപാവലി ഉത്സവ സീസണായിരുന്നു 2018ലെ ഏറ്റവും വലിയ ട്രെന്‍ഡിംഗ് വിഷയം, ഈ പ്ലാറ്റ്‌ഫോമിന് 600 ദശലക്ഷം വ്യൂ ലഭിച്ചു. ദീപാവലി സീസണില്‍ 300,000 പോസ്റ്റുകളാണ് ആപ്പില്‍ വന്നത്.

രണ്ടാമതായി ഏറ്റവും ട്രെന്റിംഗായത് 2.0 എന്ന സിനിമയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ നവംബറില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് 220 ദശലക്ഷം വ്യൂ ഈ പ്ലാറ്റ്‌ഫോമില്‍ ലഭിച്ചു. സിനിമയിലെ സയന്‍സ്, സാങ്കേതിക വിദ്യ എന്നിവയാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത്.

തമിഴ്‌നാടിനെ വലിയ തോതില്‍ ബാധിച്ച ഗജ ചുഴലിക്കാറ്റിന്റെ വിവരങ്ങളും ഹെലോയില്‍ ട്രെന്‍ഡിംഗ് വിഷയമായി.

പതിനാല് ഭാഷകളില്‍ ഹെലോ ലഭ്യമാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ സുഹൃദ്ബന്ധങ്ങള്‍ സൃഷ്ടിക്കാനും, തമാശകളും ട്വീറ്റുകളും മറ്റും ഷെയര്‍ ചെയ്യാനും ഇത് വഴി സാധിക്കുന്നു.

പ്രതിമാസം 25 ദശലക്ഷം പേര്‍ ഉപയോഗിക്കുന്ന ഹെലോ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ കൂടി അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഹെലോ കണ്ടന്റ് ഓപ്പറേഷന്‍സ് മേധാവി ശ്യാമാംഗ ബരൂവാ പറഞ്ഞു.

TAGS: Helo |