റെഡ്മി നോട്ട് 6 പ്രോ

Posted on: December 20, 2018

കൊച്ചി : ഷവോമി അവരുടെ ഏറ്റവും മികച്ച മോഡലായ റെഡ്മി നോട്ട് 6 പ്രോ കേരള വിപണിയില്‍ അവതരിപ്പിച്ചു. ഓഫ്ലൈന്‍ വ്യാപാരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുതന്നെ മികച്ച വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് വന്‍ മുന്നേറ്റമാണ് ഷവോമി കാഴ്ചവെക്കുന്നത്. 2018 സെപ്റ്റബറിലെ ജി എഫ്‌ കെ റിപ്പോര്‍ട്ട് അനുസരിച്ച് 21 ശതമാനമാണ് കൊച്ചിയിലെ ഷവോമി മാര്‍ക്കറ്റ് ഷെയര്‍. കൊച്ചിയില്‍ മാത്രം ഷവോമിക്ക് 99 ഓളം പാര്‍ട്ണര്‍ സ്റ്റോറുകളും 13 വന്‍കിട റീട്ടെയില്‍ ഷോപ്പുകളുമുണ്ട്.

എ ഐ ശക്തിയേകുന്ന സെഗ്മെന്റിലെ ആദ്യ ക്വാഡ് ക്യാമറയാണ് റെഡ്മി നോട്ട് 6 പ്രോയിലേത്. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററിയാണ് റെഡ്മി സ്മാര്‍ട്‌ഫോണുകളുടെ മറ്റൊരു സവിശേഷത. ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ റെഡ് മി നോട്ട് 6 പ്രോ ഒറ്റ ദിവസം കൊണ്ട് 6 ലക്ഷം ഡിവൈസുകളാണ് വിറ്റഴിഞ്ഞത്.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 ഒക്റ്റാകോര്‍ പ്രോസസ്സര്‍ ആണ് റെഡ്മി നോട്ട് 6 പ്രോയ്ക്ക് കരുത്തേകുന്നത്. 4000എംഎഎച്ച് ആണ് ബാറ്ററി. 20 എംപി +2എംപി എഐ ഡ്യൂവല്‍ ഫ്രണ്ട് ക്യാമറ മികച്ച സെല്‍ഫി അനുഭവം സാദ്ധ്യമാക്കുന്നു. 19:9 അനുപാതത്തിലുള്ള 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയും ഡ്യൂവല്‍ വോള്‍ട്ടയോട് കൂടിയ മികച്ച കണക്റ്റിവിറ്റി ഫീച്ചറുകളും ഫോണിന്റെ പ്രത്യേകതകളാണ്.

ആകര്‍ഷകമായ ബ്ലാക്ക്, റോസ് ഗോള്‍ഡ്, ബ്ലൂ, റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയോടും കൂടിയ വേരിയന്റിന്റെ വില 13,999 രൂപയും 6 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയോടും കൂടിയ ഫോണിന്റെ വില 15,999രൂപയുമാണ്.

കൊച്ചി ഷവോമിയുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ്. ഇവിടെ എംഐ ആരാധകര്‍ എപ്പോഴും ഷവോമിയെ ഒരു ബ്രാന്‍ഡായി ഇഷ്ടപ്പെടുന്നു. സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റിലെ നൂതന സാങ്കേതികവിദ്യയും, സത്യസന്ധമായ വിലയുമായി മികച്ച രീതിയില്‍ ഉപഭോക്താക്കളെ സേവിക്കുന്നത് ഞങ്ങള്‍ തുടരും. കൊച്ചിയില്‍ എല്ലാ എംഐ ഫാന്‍സിനും ഷവോമി ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ പ്രാദേശിക സാന്നിധ്യം തുടരും. ഷവോമി ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ അനുജ് ശര്‍മ്മ വ്യക്തമാക്കി.