ലാവ സെഡ് 81

Posted on: November 6, 2018

നിർമിത ബുദ്ധിയുടെ പിന്തുണയോടെ സ്റ്റുഡിയോ ഫോട്ടോഗ്രാഫി സ്മാർട്ട്‌ഫോണുകളിലും സാധ്യമാക്കുന്ന ലാവയുടെ സെഡ് 81 പുറത്തിറക്കി. സ്മാർട്ട്‌ഫോണിലും ഡി.എസ്.എൽ.ആറിന്റെ സ്പ്ലാഷ് മോഡ് സാധ്യമാക്കുതാണിതിന്റെ സവിശേഷതകൡലൊന്ന്. മുമ്പിലും പിന്നിലുമുള്ള 13 എം.പി. ക്യാമറകളിൽ സ്റ്റുഡിയോ മോഡ് ലഭ്യമാണ്. രാജ്യത്ത് താങ്ങാനാവുന്ന വിലയ്ക്കു ലഭിക്കു സ്മാർട്ട്‌ഫോണുകളിൽ ഇത്തരത്തിലുള്ള മികച്ച ഫോട്ടോഗ്രാഫി സൗകര്യങ്ങൾ സെഡ് 81 ൽ മാത്രമാണുള്ളത്.

സാധാരണ ഉപയോഗത്തിന് ഒര ദിവസം പിന്തുണ നൽകുന്ന ശക്തമായ 3000 എംഎഎച്ച്. ലി പോളിമർ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. 2 ജിബി., 3 ജിബി. പതിപ്പുകളാണ് സെഡ് 81 നുള്ളത്. 3 ജിബി വില 9499 രൂപബ്ലാക്ക്, ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്. ആൻഡ്രോയ്ഡ് 8.1, സ്റ്റാർ ഒഎസ്. 5.0 പിന്തുണയോടെ 3 ജി.ബി. റാം 32 റോം ശേഷിയുമായാണ് ലാവ സെഡ് 81 എത്തുന്നത്. 7.99 മില്ലി മീറ്റർ മാത്രം കനവും 5.7 എച്ച്.ഡി പ്ലസ് ഐ.പി.എസ്. സ്‌ക്രീനും ലാവ ഇസഡ് 81 നെ കൂടുതൽ മികച്ചതാക്കുന്നു. ഒരുതവണ സൗജന്യമായി സ്‌ക്രീൻ മാറ്റി വെക്കുന്ന ആനുകൂല്യവുമായാണ് ലാവ സെഡ് 81 അവതരിപ്പിക്കുന്നത്. ഈ ആനുകൂല്യം 2019 ജനുവരി 31 വരെ നടത്തുന്ന വാങ്ങലുകൾക്കു ഓഫർ ബാധകമായിരിക്കും.

TAGS: Lava Z81 |