കാര്‍ഷിക രംഗത്തിന് 5 ജി സേവനങ്ങളുമായി സാംസംഗ്

Posted on: November 1, 2018

കൊച്ചി : സാംസംഗ് ഇലക്‌ട്രോണിക്‌സ് ഇന്ത്യയിലെ കാര്‍ഷിക രംഗത്തും ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കും സ്മാര്‍ട്ട് സിറ്റികള്‍ക്കും ഉപകാരപ്രദമായ വിവിധ തരത്തിലുള്ള 5 ജി അധിഷ്ഠിത ബിസിനസ്സ് മോഡലുകള്‍ അവതരിപ്പിച്ചു.

ഇന്ത്യയില്‍ 5 ജി അവതരിപ്പിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് കാര്‍ഷിക മേഖലയ്ക്കായിരിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് പറയുന്നത്. മണ്ണ്, ഈര്‍പ്പം, പോഷകം തുടങ്ങി കാര്‍ഷിക രംഗത്തെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗിക്കാവുന്ന സെന്‍സറുകളും ഉപകരണങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് 5 ജി മോഡലുകള്‍.

മനുഷ്യവാസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി ലോകത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ജന ജീവിതം കൂടുതല്‍ ഫലപ്രദമാക്കണമെന്നാണ് ആഗ്രഹമെന്നും സാംസംഗ് ഇലക്‌ട്രോണിക്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഡയറക്ടര്‍ ക്ലോഡിയ പാര്‍ക്ക് പറഞ്ഞു.

 

TAGS: 5G | Samsung |