ഗാലക്‌സി ജെ7 പ്രൈം 2 വിപണിയിൽ

Posted on: March 29, 2018

കൊച്ചി : സാംസംഗ് ഗാലക്‌സി ജെ7 പ്രൈം 2 പുറത്തിറക്കി. മികച്ച പെർഫോമൻസും ഡിസൈനുമാണ് ഗാലക്‌സി ജെ7 പ്രൈം 2 നെ വേറിട്ട് നിർത്തുന്നത്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഓരോ മൂന്ന് സ്മാർട്ട്‌ഫോണുകളിലും ഒന്ന് ഗാലക്‌സി ജെ ആണ്.

5.5 ഫുൾ എച്ച്ഡി സ്‌ക്രീനോട് കൂടിയാണ് ഗാലക്‌സി ജെ7 പ്രൈം 2 എത്തിയിരിക്കുന്നത്. മെറ്റൽ ബോഡി, ഫിംഗർ പ്രിന്റ് സ്‌കാനർ എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്. ഗാലക്‌സി ജെ7 പ്രൈം 2 ഫ്രണ്ട്, റിയർ കാമറകൾ 13 മെഗാപിക്‌സലാണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളവയാണ് കാമറകൾ.

1.6 ജിഗാഹെർട്‌സ് എക്‌സൈനോസ് ഒക്ടാ-കോർ ആണ് പ്രോസസർ. 3 ജിബിയാണ് റാം. 32 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ മെമറി എക്‌സ്പാൻറ് ചെയ്യാം. സാംസംഗിന്റെ മേക്ക് േഫാർ ഇന്ത്യ പദ്ധതിയായ സാംസംഗ് മാളും ഫോണിലുണ്ട്. ഫോട്ടോ എടുത്ത് ഉത്പന്നം തെരയാനും ഷോപ്പിംഗ് നടത്താനുമുള്ള സംവിധാനമാണിത്. യുപിഐ പേമെൻറ് പ്ലാറ്റ്‌ഫോമായ സാംസംഗ് പേ മിനിയും ഫോണിലുണ്ട്. ഗാലക്‌സി ജെ7 പ്രൈം 2 ന്റെ വില 13,990 രൂപയാണ്. കറുപ്പ്, സ്വർണ നിറങ്ങളിൽ ഗാലക്‌സി ജെ7 പ്രൈം 2 ലഭിക്കും.