സാംസംഗ് ടൈസെൻ മൊബൈൽ ആപ് ഇൻസെന്റീവ് പ്രോഗ്രാം

Posted on: November 23, 2016

samsung-logo-big

കൊച്ചി : ടൈസെൻ മൊബൈൽ ആപ് ഇൻസെന്റീവ് പ്രോഗ്രാമിലേക്ക് സാംസംഗ് ഡവലപ്പർമാരെ ക്ഷണിക്കുന്നു. മൊബൈൽ ആപ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടൈസെൻസ് ഗ്ലോബൽ ഡവലപ്പർ കമ്യൂണിറ്റി പരിപാടി സംഘടിപ്പിക്കുന്നത്.

2017 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ ഡെവലപ്പർമാർക്ക് ടൈസെനുവേണ്ടി ഗെയിംമിംഗ്, സോഷ്യൽ, ലൈഫ്‌സ്റ്റൈൽ മൊബൈൽ ആപ്പുകൾ രൂപപ്പെടുത്തുവാൻ അവസരം ലഭിക്കും. ടൈസെൻ മൊബൈൽ ആപ് ഇൻസെന്റീവ് പരിപാടിയിൽ പ്രീ-രജിസ്റ്റർ ചെയ്തിട്ടുളളതും ഓരോ മാസവും ടൈസെൻസ് സ്റ്റോറിൽ നിന്ന് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്നതുമായ മികച്ച 100 ആപ്പുകൾക്ക് നിബന്ധനകൾക്ക് വിധേയമായി പതിനായിരം യുഎസ് ഡോളർ സമ്മാനമായി ലഭിക്കും. രണ്ട് ആപ്പുകൾ ഒന്നുപോെല ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്ത ആപ്പിന് പതിനായിരം ഡോളർ സമ്മാനമായി ലഭിക്കും.

ടൈസെൻ സ്‌റ്റോറിൽ ഇപ്പോൾ ലഭ്യമായിട്ടുള്ളതോ പുതിയതായി ചേർക്കുന്നതോ ആയ ആപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഇതിനായി ഡെവലപ്പർമാർ incentive.tizenstore.com എന്ന സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം.