സാംസംഗ് ഗാലക്‌സി എ 9 പ്രോ

Posted on: September 21, 2016

samsung-galaxy-a9-big

സാംസംഗ് ഗാലക്‌സി എ സീരീസ് ശ്രേണിയിലെ ഏറ്റവും പുതിയ പ്രീമിയം 4ജി സ്മാർട്ട്‌ഫോണായ ഗാലക്‌സി എ 9 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡ്യുവൽ സിം മോഡലായ ഗാലക്‌സി എ 9 പ്രോ ൽ അത്യാകർഷകമായ ഗ്ലാസ് & മെറ്റൽ ഡിസൈനാണ് ഉപയോഗിച്ചിട്ടുള്ളത്.

6 ഇഞ്ച് ഫുൾ എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ സ്‌ക്രീനോടു കൂടിയ ഗാലക്‌സി എ 9 പ്രോ 2.7 മില്ലിമീറ്റർ നേർത്ത ബെസൽ വലുപ്പത്തിലും 7.9 മില്ലിമീറ്റർ കനത്തിലുമാണ് രൂപകല്പനചെയ്തിട്ടുള്ളത്. കടുത്ത പോറലുകളിൽ നിന്ന് സംരക്ഷണം ഉറപ്പുനൽകുന്ന ഗോറില്ലാ ഗ്ലാസ് 4. ഫിംഗർ പ്രിന്റ് സെ്ൻസർ.

എഫ് 1.9 അപ്പർച്ചറോടുകൂടിയ 16 മെഗാപികസൽ പിൻ കാമറ, സെൽഫി പ്രേമികൾക്കുവേണ്ടി വൈഡ് ആംഗിളാടുകൂടിയ 8 മെഗാപികസൽ മുൻ കാമറ, കൂടാതെ അവ്യക്തമായ ഫോട്ടോകൾ ഒഴിവാക്കാനും ഫോട്ടോയുടെ മിഴിവ് കൂട്ടാനും ഓപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സാങ്കേതിക വിദ്യയും എ 9 പ്രോയിലുണ്ട്.

സ്‌നാപ്ഡ്രാഗൺ 64 ബിറ്റ് ഒക്ടാകോർ പ്രോസസർ. ആൻഡ്രോയ്ഡ് മാർഷ്‌മെല്ലോ 6.01 ഓപറേറ്റിംഗ് സിസ്റ്റം. 4 ജിബി റാം. 32 ജിബി ഇന്റേണൽ മെമ്മറി. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാനാകും. ദീർഘ സമയം ചാർജ് നിലനിൽക്കുന്ന ഗാലക്‌സി എ 9 യുടെ 5000 എംഎഎച്ച് ബാറ്ററി 32.5 മണിക്കൂർ സംസാരസമയം വാഗ്ദാനം ചെയ്യുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാം.

ഗോൾഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ സാംസംഗ് ഗാലക്‌സി എ9 പ്രോ തെരഞ്ഞെടുക്കാം. വില 32,490 രൂപ. സെപ്റ്റംബർ 26 മുതൽ വിപണിയിൽ ലഭ്യമാകും.