ജൂബിലി പ്രഭയിൽ പെർഫെക്ട് ബിൽഡേഴ്‌സ്

Posted on: February 27, 2019

നിർമാണം ഒരു കലയാണ്, നിർമാതാവ് കലാകാരനും. വീടായാലും ഫ്‌ളാറ്റായാലും ഉടമ ആഗ്രഹിക്കുന്നരീതിയിൽ പൂർത്തിയാക്കി താക്കോൽ കൈമാറണമെന്ന് തൃപ്പൂണിത്തുറ പുതിയകാവിലെ പെർഫെക്ട് ബിൽഡേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പോൾ പി. അഗസ്റ്റിന് നിർബന്ധമുണ്ട്. ചെറിയൊരു അശ്രദ്ധപോലും വലിയ പഴി കേൾക്കാൻ ഇടവരുന്ന നിർമാണമേഖലയിലാണ്, അദേഹം മികവിനു വേണ്ടിയുള്ള തന്റെ നിശ്ചയദാർഡ്യം പ്രകടമാക്കുന്നത്. ഏറ്റെടുക്കുന്ന പ്രോജക്ടുകളോട് പോൾ പി. അഗസ്റ്റിനുള്ള അർപ്പണബോധമാണ് പെർഫക്ട് ബിൽഡേഴ്‌സിന്റെ ജൈത്രയാത്രയ്ക്ക് പിന്നിലെ രഹസ്യം.

പെർഫെക്ട് ബിൽഡേഴ്‌സ് നിർമാണ മേഖലയിൽ 25 വർഷം പിന്നിടുകയാണ്. രജത ജൂബിലി വേളയിൽ എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ പെർഫക്ട് ബിൽഡേഴ്‌സിന്റെ കൈയൊപ്പുള്ള ഫ്‌ളാറ്റുകളും വില്ലകളും കോംപ്ലക്‌സുകളും നിരവധി.  പെർഫെക്ട്  ബിൽഡേഴ്‌സിൽ വിശ്വാസമർപ്പിക്കുന്ന ഏതൊരാളുടെ പ്രോജക്ടും പോൾ പി. അഗസ്റ്റിൻ ഏറ്റെടുക്കും. വീടെന്നോ വില്ലാപ്രോജക്ട് എന്നോ അദേഹത്തിന് വേർതിരിവില്ല. പെർഫ്ക്ട് ബിൽഡേഴ്‌സിനെ ഒരു പ്രോജക്ട് എൽപ്പിച്ചവരുടെ റഫറൻസിലാണ് പുതിയ വർക്കുകൾ പോൾ പി. അഗസ്റ്റിനെ തേടിയെത്തുന്നത്. പെർഫെക്ട് ബിൽഡേഴ്‌സിന്റെ വളർച്ചയ്ക്കു പിന്നലെ വിശേഷങ്ങളിലേക്ക്.

പെർഫെക്ട് തുടക്കം

ഫെർഫെക്ട് ബിൽഡേഴ്‌സിന്റെ തുടക്കം 1993 -ലാണ്. സിവിൽ എൻജിനിയറിംഗ്
ഡിപ്ലോമ പഠനം കഴിഞ്ഞ് നില്ക്കുന്ന സമയത്താണ് പോൾ എന്ന സുനിലിന്റെ ജീവിതത്തിൽ വഴിത്തിരിവായ സംഭവമുണ്ടായത്. സുനിലിന്റെ അപ്പച്ചനും ഇടവകപള്ളിയിലെ വൈദികനും ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന ദേവാലയ ശുശ്രൂഷിയുടെ സ്ഥാനം സുനിലിന് നല്കി. ഇതിനിടയിൽ ഒരു കോൺട്രാക്ടറുടെ ഓഫീസിൽ ജോലിയും ലഭിച്ചു. അങ്ങനെ ജീവിതം മുന്നോട്ടു പോയപ്പോഴാണ് വൈദികന്റെ സഹോദരനുവേണ്ടി വീടു വയ്ക്കുന്നതിനായി കോൺട്രാക്ടറോട് പറയാൻ പോളിനെ സമീപിക്കുന്നത്. ഓഫീസിൽ പത്തിരുപതു നിർമ്മാണ ജോലികൾ നടക്കുന്ന സമയമാണ്. എങ്കിലും ഓഫീസിൽ അറിയിക്കാമെന്ന് ചിന്തിച്ചു. അടുത്ത സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞപ്പോൾ നിനക്ക് ആ വർക്ക് ഏറ്റെടുത്തൂകൂടെ എന്ന് സുഹൃത്ത് ചോദിച്ചുു. സുഹൃത്തിന്റെ ചോദ്യമാണ് സുനിലിനെ സ്വന്തം സംരംഭത്തിലേക്ക് വഴിതിരിച്ചുവിട്ടത്.

തുടക്കത്തിൽ ജോലി കളയാനുള്ള ധൈര്യം പോളിന് ഉണ്ടായിരുന്നില്ല. ഏഴു മണിക്ക്  അങ്കമാലി മഞ്ഞപ്രയിൽ എത്തി വീടിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് നിർദേശം നല്കും. മഞ്ഞപ്രയിൽ 3500 സ്വകയർ ഫീറ്റിന്റെ വീട് എട്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കി. വീടിന് പ്ലാൻ വരയ്ക്കുന്നതു മുതൽ എല്ലാ കാര്യങ്ങളും സുനിലിന്റെ നേതൃത്വത്തിലാണ് ചെയ്തത്. വീടു കണ്ടവർ വളരെ നല്ല അഭിപ്രായം പറഞ്ഞു. തുടർന്ന് വീടുപണിതു തരണമെന്നാവശ്യപ്പെട്ട് പലരും സുനിലിനെ സമീപിച്ചു. ജോലി രാജി വച്ചു മൂന്നു വീടുകൾ ഒരേ സമയത്ത് നിർമ്മിച്ചു തുടങ്ങി.

സ്‌കൂൾ മുതൽ ഷോപ്പിംഗ് കോംപ്ലക്‌സ് വരെ

പുതിയകാവ് പൂരേപ്പറമ്പിൽ അർക്കേഡിലാണ് പെർഫെക്ട് ബിൽഡേഴ്‌സിന്റെ ഓഫീസ്. വീടുകൾക്ക് പുറമെ ഷോപ്പിംഗ് കോംപ്ലക്‌സ്, ഫ്‌ളാറ്റുകൾ, വില്ലകൾ എന്നിവയും നിർമ്മിച്ചുവരുന്നു. വൈറ്റില, ചമ്പക്കരയ്ക്കടുത്തുള്ള ടേക്ക് എവേ  ഷോപ്പിംഗ് കോംപ്ലക്‌സ് പെർഫെക്ട് ബിൽഡേഴ്‌സാണ് നിർമ്മിച്ചത്. വില്ലകൾ നിർമ്മിക്കുന്നതിനേക്കാൾ വേഗത്തിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമിക്കാൻ കഴിയുമെന്ന് പോൾ പി. അഗസ്റ്റിൻ പറയുന്നു.

അങ്കമാലി, തുറവൂരിൽ 22,000 സ്‌ക്വയർ ഫീറ്റിന്റെ സ്‌കൂൾ നിർമ്മിച്ചു. ഉദയംപേരൂരും മുളുന്തുരുത്തിയിലുമായി രണ്ടു കോൺവെന്റുകൾ ഡിസൈൻ ചെയ്ത് നിർമ്മിച്ചിട്ടുണ്ട്. സ്റ്റാഫുകളുണ്ടെങ്കിലും ഡിസൈൻ സുനിൽ തന്നെയാണ് ചെയ്യുന്നത്. എല്ലാവരും കൂടുതൽ ഇഷ്ടപ്പെടുന്നത് പ്ലാനാണെന്ന് അദേഹം പറയുന്നു. 6,000 സ്‌ക്വയർ ഫീറ്റ് വരെയുള്ള വീടുകൾ പെർഫെക്ട് ബിൽഡേഴ്‌സ് ചെയ്തിട്ടുണ്ട്. എന്നാൽ 350 സ്‌ക്വയർ  ഫീറ്റിലുള്ള വീടു നിർമ്മിക്കാനായി ആളുകൾ സമീപിച്ചാലും അതും ഏറ്റെടുക്കും. സ്‌ക്വയർ ഫീറ്റിന് 2000 രൂപയാണ് ഇപ്പോഴത്തെ റേറ്റ്. പ്ലാൻ നന്നായാൽ എല്ലാം നന്നാകും. റേറ്റ് കുറച്ചിട്ട് വീടുനിർമ്മിക്കുമ്പോൾ വിട്ടുവീഴ്ച ചെയ്യാൻ പോളിനാവില്ല.

പെർഫെക്ട്  ബിൽഡേഴ്‌സിൽ 15 ഓഫീസ് സ്റ്റാഫും 200 നിർമാണ തൊഴിലാളികളും ജോലി ചെയ്യുന്നു. എന്നും രാവിലെ 8 മണിക്ക് സ്റ്റാഫിനൊപ്പം പോൾ പി. അഗസ്റ്റിനും ഓഫീസിൽ എത്തും. പ്രാർത്ഥനയോടെയാണ് എല്ലാ ദിവസവും ഓഫീസ് തുടങ്ങുന്നത്. രാവിലെ 8.30 ടെ സൈറ്റിലെ ജോലികൾ തുടങ്ങും. എല്ലാ മാസത്തിലും ഓഫീസിൽ മീറ്റിംഗ് നടത്തി പ്രൊജക്ടുകൾ വിലയിരുത്താറുണ്ട്. തുടക്കത്തിൽ പുതിയകാവ് ഓഫീസിൽ സ്റ്റാഫിനെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. എല്ലാവർക്കും എറണാകുളത്ത് പോയി ജോലി ചെയ്യാനായിരുന്നു താല്പര്യം. ഇന്ന് ആളുകൾ ഇങ്ങോട്ടു വന്നു ചോദിച്ചു തുടങ്ങി.

കൃത്യനിഷ്ഠയുള്ള ബിൽഡർ

തികഞ്ഞ വിശ്വാസിയായ പോൾ പ്രാർത്ഥനയോടെയാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. ജീവിതത്തിൽ കൃത്യനിഷ്ഠ പോളിന് വളരെ നിർബന്ധമുള്ള കാര്യമാണ്. ഏറ്റെടുക്കുന്ന ജോലികളും സമയബന്ധിതമായി തീർത്തുകൊടുക്കും. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് വർക്കുകൾ എപ്പോഴും ഉണ്ടാകാറുണ്ട്.

വിദേശത്തുള്ളവരാണ് വീടു വയ്ക്കാനായി പോളിനെ സമീപിക്കുന്നവരിൽ അധികവും. വിദേ 
ശത്തുള്ളവർക്ക് വിശ്വസിച്ച് പണമേല്പിക്കാൻ പലപ്പോഴും ആളുകൾ ഉണ്ടാകാറില്ല. അഥവാ ആളുകൾ ഉണ്ടെങ്കിലും ഉടമ ആഗ്രഹിക്കുന്ന പോലെയാകില്ല അവർ വീടു പണിയുന്നത്. ഏറ്റെടുക്കുന്ന വർക്കുകൾ നന്നായി ചെയ്യുക എന്നതാണ് പോളിന്റെ പോളിസി.

റിയൽ എസ്‌റ്റേറ്റും ഇന്റീരിയർ ഡിസൈനിംഗും

പന്ത്രണ്ടു വർഷം മുൻപ് ഐ എസ് ഒ അംഗീകാരം കിട്ടിയ കമ്പനിയാണ് പെർഫെക്ട് ബിൽഡേഴ്‌സ്. കൺസ്ട്രക്ഷന് പുറമെ റിയൽ എസ്‌റ്റേറ്റ് വിഭാഗവും പെർഫെക്ട് ബിൽഡേഴ്‌സിനുണ്ട്. ഇന്റീരിയർ ഡിസൈനിംഗ് വിഭാഗം വൈകാതെ ആരംഭിക്കും. പെർഫെക്ട് ബിൽഡേഴ്‌സിന്റെ പുതിയ ഓഫീസുകൾ ചോറ്റാനിക്കരയിലും വൈക്കത്തും തുടങ്ങും. പെർഫെക്ട് ബിൽഡേഴ്‌സിന്റെ വെബ്‌സൈറ്റിൽ നിന്ന് ആവശ്യമായ ഡീറ്റെയിൽസ് ഇടപാടുകാർക്ക് ലഭിക്കും.

കുടുംബം

കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് പോൾ പി. അഗസ്റ്റിൻ വിശ്വസിക്കുന്നു. പുതിയകാവ് പൂരേപ്പറമ്പിൽ അഗസ്റ്റിൻ – മേരി ദമ്പതികളുടെ മകനാണ് പോൾ. ഭാര്യ ഷൈനി. മക്കളായ ആൻഡ്രിയ, ആൻഡേഴ്‌സൺ എന്നിവർ കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്.

അജീന മോഹൻ