ഓഹരിവിപണികളിൽ നഷ്ടം

Posted on: April 22, 2019

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 299.24 പോയിന്റ് കുറഞ്ഞ് 38,841 പോയിന്റിലും നിഫ്റ്റി 102.60 പോയിന്റ് കുറഞ്ഞ് 11,650 പോയിന്റിലുമാണ് രാവിലെ 10.10 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, പവർഗ്രിഡ്, ഇൻഫോസിസ്, ടിസിഎസ്, എൽ & ടി, എച്ച്‌സിഎൽ ടെക്, ഐടിസി, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യെസ് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, കൊട്ടക് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, കൊട്ടക് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, അക്‌സിസ് ബാങ്ക്, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |