ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: April 18, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 103.93 പോയിന്റ് ഉയർന്ന് 39,379 പോയിന്റിലും നിഫ്റ്റി 20.40 പോയിന്റ് ഉയർന്ന് 11,807 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, ഏഷ്യൻ പെയിന്റ്‌സ്, അക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, എസ് ബി ഐ, വേദാന്ത, ഭാരതി എയർടെൽ, ടിസിഎസ്, ടാറ്റാ സ്റ്റീൽ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |