മുത്തൂറ്റ് ഫിനാന്‍സ് 120% ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു

Posted on: April 17, 2019

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് 120 ശതമാനം ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 12 രൂപ ലാഭവീതമായി ലഭിക്കും. 2017-18-ല്‍ കമ്പനി 100 ശതമാനം ലാഭവീതം നല്‍കിയിരുന്നു.

2019 ഏപ്രില്‍ 13 വരെ ബുക്കില്‍ പേരുള്ളവര്‍ക്കാണ് ലാഭവീതം ലഭിക്കുക. മേയ് നാലിനു മുമ്പ് ഓഹരിയുടമകള്‍ക്കു ലാഭവീതം ലഭിക്കും. ഇടക്കാല ലാഭവീതമായി ഓഹരിയുടമകള്‍ക്കു ലഭിക്കുക 481 കോടി രൂപയാണ്. ഗവമെന്റിന് 99 കോടി രൂപ ലാഭവിതരണ നികുതിയായും ലഭിക്കും.