ടിസിഎസിന് 8126 കോടി രൂപ അറ്റാദായം

Posted on: April 13, 2019

മുംബൈ : ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് (ടിസിഎസ്) ജനുവരി മാര്‍ച്ച് ക്വാര്‍ട്ടറില്‍ 8126 കോടി രൂപ അറ്റാദായം നേടി. മുന്‍ കൊല്ലം ഇതേ കാലത്തെക്കാള്‍ 17.7 % വര്‍ധന. വിറ്റുവരവ് 18.5 % വര്‍ധനയോടെ 38,010 കോടി രൂപയായി.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം മുന്‍കൊല്ലത്തേക്കാള്‍ 21.9% വര്‍ധിച്ച് 31,472 കോടി രൂപയായി. വിറ്റുവരവ് 19% ഉയര്‍ന്ന്1,46,463 കോടി രൂപയായി.

ഓഹരിയൊന്നിന് 18 രൂപ നിരക്കില്‍ ലാഭ വിഹിതം പ്രഖ്യാപിച്ചു.

TAGS: Tata | TCS |