പേടിഎമ്മിലൂടെ ഇനി ഓഹരികളും വാങ്ങാം

Posted on: April 11, 2019

മുംബൈ : മൊബൈല്‍ പണമിടപാട് സ്ഥാപനമായ പേടിഎമ്മിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ പേടിഎം മണി സ്‌റ്റോക് ബ്രോക്കിങ്ങ് സേവന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്‌റ്റോക് ബ്രോക്കിങ് സേവനം അവതരിപ്പിക്കുമെന്ന് പേടിഎം സി. ഇ. ഒ, വിജയ് ശേഖര്‍ ശര്‍മ്മ അറിയിച്ചു.
ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ അനുമതി കമ്പനിക്ക് കിട്ടിക്കഴിഞ്ഞു. ബി. എസ്. ഇ., എന്‍. എസ്.ഇ. എന്നിവയില്‍ അംഗത്വവും ലഭിച്ചു. സെമോദയുടെ മാതൃകയില്‍ ഡിസ്‌കൗണ്ട് ബ്രോക്കിങ് സേവനമായിരിക്കും കമ്പനി ഒരുക്കുകയെന്ന് സൂചന

TAGS: Paytm |