സെൻസെക്‌സിൽ 425 പോയിന്റ് നേട്ടം

Posted on: March 26, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 424.50 പോയിന്റ് ഉയർന്ന് 38,233 പോയിന്റിലും നിഫ്റ്റി 129 പോയിന്റ് ഉയർന്ന് 11,483 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ജെറ്റ് എയർവേസ് ഓഹരികളുടെ വില 9 ശതമാനവും റിലയൻസ് 3 ഉം പിഡിലൈറ്റ് ഇൻഡസ്ട്രീസ് 5 ശതമാനം ഉയർന്നു.

ഒഎൻജിസി, കോൾ ഇന്ത്യ, പവർഗ്രിഡ്, എൻടിപിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |