ഓഹരിവിപണികളിൽ നേട്ടം

Posted on: March 18, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 302.27 പോയിന്റ് ഉയർന്ന് 38,326 പോയിന്റിലും നിഫ്റ്റി 89.50 പോയിന്റ് ഉയർന്ന് 11,516 പോയിന്റിലുമാണ് രാവിലെ 9.29 ന് വ്യാപാരം നടക്കുന്നത്.

പവർഗ്രിഡ്, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ, എം & എം, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

മാരുതി സുസുക്കി, സൺ ഫാർമ, എൻടിപിസി, ഹിന്ദ് യൂണിലിവർ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |