ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: March 15, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 233.25 പോയിന്റ് ഉയർന്ന് 37,988 പോയിന്റിലും നിഫ്റ്റി 75.35 പോയിന്റ് ഉയർന്ന് 11,418 പോയിന്റിലുമാണ് രാവിലെ 9.54 ന് വ്യാപാരം നടക്കുന്നത്.

എച്ച്‌സിഎൽ ടെക്, എസ് ബി ഐ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, ഹിന്ദ് യൂണിലിവർ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, എൻടിപിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |