ഓഹരിവിപണികളിൽ നേട്ടം തുടരുന്നു

Posted on: March 13, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 92.41 പോയിന്റ് ഉയർന്ന് 37,628 പോയിന്റിലും നിഫ്റ്റി 2.95 പോയിന്റ് ഉയർന്ന് 11,304 പോയിന്റിലുമാണ് രാവിലെ 10.14 ന് വ്യാപാരം നടക്കുന്നത്.

എച്ച്‌സിഎൽ ടെക്, ബജാജ് ഓട്ടോ, ഹിന്ദ് യൂണിലിവർ, എച്ച്ഡിഎഫ്‌സി ബാങ്ക്, സൺ ഫാർമ, ഇൻഫോസിസ്, എസ് ബി ഐ, മാരുതി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, എൻടിപിസി, കോൾ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, കൊട്ടക് ബാങ്ക്, എം & എം, യെസ് ബാങ്ക്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |