സെൻസെക്‌സിൽ 482 പോയിന്റ് നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 12, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 481.56 പോയിന്റ് ഉയർന്ന് 37,535 പോയിന്റിലും നിഫ്റ്റി 133.15 പോയിന്റ് ഉയർന്ന് 11,301 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എൽ & ടി, സൺ ഫാർമ, റിലയൻസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഫോസിസ്, ഒഎൻജിസി, യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, എൻടിപിസി, കോൾ ഇന്ത്യ, ടിസിഎസ്, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |