സെന്‍സെക്‌സില്‍ 379 പോയിന്റ് നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 5, 2019

മുംബൈ : ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 379 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 378.73 പോയിന്റ് ഉയര്‍ന്ന് 36,442 പോയിന്റിലും നിഫ്റ്റി 123.95 പോയിന്റ് ഉയര്‍ന്ന് 10,987 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, എന്‍ ടി പി സി, കോള്‍ ഇന്ത്യ, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ ലിവര്‍, എച്ച് ഡി എഫ് സി, എച്ച്‌സിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |