ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 28, 2019

മുംബൈ : ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 37.99 പോയിന്റ് കുറഞ്ഞ് 35,867 പോയിന്റിലും നിഫ്റ്റി 14.15 പോയിന്റ് കുറഞ്ഞ് 10,792 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഒഎന്‍ജിസി, കോള്‍ ഇന്ത്യ, വിഡല്‍, എന്‍ടിപിസി, യെസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടിസിഎസ്, മാരുതി, ഹീറോമോട്ടോകോ, എം ആന്‍ഡ് എം, ആക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |