ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 26, 2019

മുംബൈ : ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 239.67 പോയിന്റ് കുറഞ്ഞ് 35,973 പോയിന്റിലും നിഫ്റ്റി 51.10 പോയിന്റ് കുറഞ്ഞ് 10,829 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ടിസിഎസ്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എച്ച്‌സിഎല്‍ ടെക്‌നോളജി, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എസ് ബി ഐ, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |