വിപ്രോ ബോണസ് ഓഹരി നല്‍കുന്നു

Posted on: February 26, 2019

കൊച്ചി : രാജ്യത്തെ മൂന്നാമത്തെ വലിയ ഐ ടി കമ്പനിയായ വിപ്രോ ബോണസ് ഓഹരിയുടെ റെക്കോഡ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് ഏഴാണ് ഇത്. ഈ ദിവസം വിപ്രോയുടെ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ബോണസ് ലഭിക്കും.

1:3 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. അതായത്, കൈവശമുള്ള മൂന്ന് ഓഹരികള്‍ക്ക് ഒന്ന് എന്ന കണക്കാിനായിരിക്കും ഇത് വിതരണം ചെയ്യുക. റെക്കോഡ് തിയതി പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഓഹരി വില 19 വര്‍ഷത്തെ ഉയരത്തിലെത്തി. 386.50 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച ഓഹരി ക്ലോസ് ചെയ്തത്.