ഓഹരി വിപണിയില്‍ നഷ്ടം

Posted on: February 26, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 335.66 പോയിന്റ് കുറഞ്ഞ് 35,877 പോയിന്റിലും നിഫ്റ്റി 101.15 പോയിന്റ് 10,778 പോയിന്റിലുമാണ് രാവിലെ 9:50 ന് വ്യാപാരം നടക്കുന്നത്.

ടി സി എസ്, എച്ച്‌സിഎല്‍, ഏഷ്യന്‍ പെയിന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഹീറോ മോട്ടോകോ, എസ് ബി ഐ, സണ്‍ഫര്‍മ, ഒഎന്‍ജിസി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.