ഓഹരിവിപണിയില്‍ നഷ്ടം

Posted on: February 22, 2019

മുംബൈ : ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സ്‌ക്‌സ് 62.09 പോയിന്റ് കുറഞ്ഞ് 35,836 പോയിന്റിലും നിഫ്റ്റി 20.20 പോയിന്റ് കുറഞ്ഞ് 10,769 പോയിന്റിലുമാണ് രാവിലെ 9.26 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, മാരുതി, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

കൊട്ടക്ക് ബാങ്ക്, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, എല്‍ ടി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |