ഓഹരി വിപണിയില്‍ നേട്ടം

Posted on: February 19, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 103.45 പോയിന്റ് ഉയര്‍ന്ന് 35,601 പോയിന്റിലും നിഫ്റ്റി 26.50 പോയിന്റ് ഉയര്‍ന്ന് 10,667 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, സണ്‍ഫര്‍മ, എല്‍ ടി, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍പെയിന്റ്, എച്ച് ഡി എഫ് സി, ഹിന്ദുസ്ഥാന്‍ ലിവര്‍, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | Nifty NSE |