ആസ്റ്റര്‍ : ലാഭവും വരുമാനവും വര്‍ധിച്ചു

Posted on: February 15, 2019

കൊച്ചി : ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ 2018 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം ക്വാര്‍ട്ടറിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. വരുമാനം മുന്‍ വര്‍ഷം ഇതേകാലയളവിലെ 1,814 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധിച്ച് 2,150 കോടി രൂപയിലെത്തി. ഇക്കാലയളവിലെ ആദായം മുന്‍ വര്‍ഷത്തെ 172 കോടി രൂപയില്‍ നിന്ന് 54 ശതമാനം വര്‍ധിച്ച് 263 കോടി രൂപയിലും എത്തിയിട്ടുണ്ട്.

നികുതിക്കു ശേഷമുള്ള ആദായം 2018 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംത്രൈമാസത്തിലെ 71 കോടി രൂപയില്‍ നിന്ന് 42 ശതമാനം വര്‍ധിച്ച് 100 കോടി രൂപയിലെത്തി. ഗുണമേന്‍മയുള്ള ആരോഗ്യസേവനങ്ങള്‍, വൈവിധ്യവല്‍കൃതമായ ആരോഗ്യസേവനങ്ങള്‍, കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലുള്ള ശക്തമായ വിശ്വാസ്യത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണ് കമ്പനിയുടെശക്തമായ ഈ വളര്‍ച്ച.