ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 14, 2019

മുംബൈ : ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു.ബി എസ് ഇ സെന്‍സെക്‌സ് 157.89 പോയിന്റ് കുറഞ്ഞ് 35,876 പോയിന്റിലും നിഫ്റ്റി 47.60 പോയിന്റ് കുറഞ്ഞ് 10,746 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, സണ്‍ഫാര്‍മ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, വിഡല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.