ഓഹരി വിപണിയില്‍ നഷ്ടം

Posted on: February 14, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്ഡസെക്‌സ് 102.83 പോയിന്റ് കുറഞ്ഞ് 35,931 പോയിന്റിലും നിഫ്റ്റി 34.65 പോയിന്റ് കുറഞ്ഞ് 10,759 പോയിന്റിലുമാണ് രാവിലെ 9.25 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഐ ടി സി, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, ഹീറോമോട്ടോകോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

കോള്‍ ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, കൊട്ടക് ബാങ്ക്, എന്‍ ടി പി സി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |