ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 13, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 119.51 പോയിന്റ് കുറഞ്ഞ് 36,034 പോയിന്റിലും നിഫ്റ്റി 37.75 പോയിന്റ് കുറഞ്ഞ് 10,793 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച് സി എല്‍ ടെക്‌നോളജി, ഇന്‍ഫോസിസ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എസ്ബിഐ, ഒഎന്‍ജിസി, പവര്‍ഗ്രിഡ്, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, എന്‍ ടി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |