ഓഹരി വിപണിയില്‍ നേട്ടം

Posted on: February 12, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 8.72 പോയിന്റ് ഉയര്‍ന്ന് 36,403 പോയിന്റിലും നിഫ്റ്റി 8.25 പോയിന്റ് ഉയര്‍ന്ന് 10,897 പോയിന്റിലുമാണ് രാവിലെ 9.26 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എസ് ബി ഐ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഇന്‍ഫോസിസ്, ഹീറോ മോട്ടോകോ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |