മണപ്പുറം 244.11 കോടി രൂപ അറ്റാദായം നേടി

Posted on: February 7, 2019

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ മണപ്പുറം ഗ്രൂപ്പ് 244.11 കോടി രൂപ അറ്റാദായം നേടി. ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള അറ്റാദായമാണ് ഇത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 171.73 കോടിയേക്കാള്‍ 42 ശതമാനം വര്‍ധനവാണു കമ്പനി നേടിയിരിക്കുന്നത്. സബ്‌സിഡിയറീസ് ഒഴിച്ചുള്ള കമ്പനിയുടെ അറ്റാദായം 24.4 ശതമാനം ഉയര്‍ന്ന് 210.83 കോടിയായി. കമ്പനിയുടെ മൊത്തം വരുമാനം 1081.20 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കൈവരിച്ച 872.00കോടിയേക്കാള്‍ 24 ശതമാനം വര്‍ധനവാണ് ഇത്.

മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയില്‍ 21.4 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുരൂപ മുഖവിലയ്ക്കുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്കു നല്‍കുമെന്ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പുതിയ കമ്പനികളില്‍ നിന്നുള്ളലാഭ വിഹിതവും ഗ്രൂപ്പിന്റെ മൊത്തം വരുമാനത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞെന്നും കമ്പനി എം.ഡിയും, സിഇഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു.

TAGS: Manappuram |