ഓഹരി വിപണിയില്‍ നേട്ടം

Posted on: February 5, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 30.84 പോയിന്റ് ഉയര്‍ന്ന് 36,613 പോയിന്റിലും നിഫ്റ്റി 9.90 പോയിന്റ് ഉയര്‍ന്ന് 10,922 പോയിന്റിലുമാണ് രാവിലെ 9.24 ന് വ്യാപാരം നടക്കുന്നത്.

എച്ച് സി എല്‍ ടെക്‌നോളജി, ഹീറോ മോട്ടോകോ, മാരുതി, ബജാജ് ഫിനാന്‍സ്, എം ആന്‍ഡ് എം തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഭാരതി എയര്‍ടെല്‍, വിഡല്‍, ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |