ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 4, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 113.31 പോയിന്റ് ഉയര്‍ന്ന് 36,582 പോയിന്റിലും നിഫ്റ്റി 18.60 പോയിന്റ് ഉയര്‍ന്ന് 10,912 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

റിലയന്‍സ്, ഒ എന്‍ ജി സി, ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, ടി സി എസ്, ആക്‌സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, പവര്‍ഗ്രിഡ്, എന്‍ ടി പി സി, സണ്‍ഫാര്‍മ, എം ആന്‍ഡ് എം, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |