ഓഹരി വിപണിയില്‍ നഷ്ടം

Posted on: February 4, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 66.57 പോയിന്റ് കുറഞ്ഞ് 36,402 പോയിന്റിലും നിഫ്റ്റി 23.25 പോയിന്റ് കുറഞ്ഞ് 10,870 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്.

ഒ എന്‍ ജി സി, വിഡല്‍, ടി സി എസ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഹീറോമോട്ടോകോ, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ സി ഐ സി ഐ ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |