വി – ഗാര്‍ഡിന് ലാഭം 33.70 കോടി

Posted on: February 1, 2019

കൊച്ചി : വി – ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2018 ഡിസംബറില്‍ അവസാനിച്ച മൂന്നുമാസക്കാലയളവില്‍ 33.70 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 35.44 കോടി രൂപയായിരുന്നു.

അതേ സമയം അറ്റ വരുമാനം 12 ശതമാനം ഉയര്‍ന്ന് 594.27 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ ചാഞ്ചാട്ടം, വിനിമയ നിരക്കിലുണ്ടായ കയറ്റിറക്കം എന്നിവ കമ്പനിയുടെ ലാഭത്തെ ബാധിച്ചെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ഇത് മെച്ചപ്പെടുത്താന്‍ വരും പാദങ്ങളില്‍ ശ്രമിക്കുമെന്ന് അദേഹം വ്യക്തമാക്കി.