ഓഹരിവിപണിയില്‍ നേട്ടം

Posted on: January 30, 2019

മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 136.40 പോയിന്റ് ഉയര്‍ന്ന് 35,728 പോയിന്റിലും നിഫ്റ്റി 32.60 പോയിന്റ് ഉയര്‍ന്ന് 10,684 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.

ആക്‌സിസ് ബാങ്ക്, എച്ച് സി എല്‍ ടെക്‌നോളജി, ബജാജ് ഫിനാന്‍സ്, യെസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എച്ച് ഡി എഫ് സി ബാങ്ക്, പവര്‍ഗ്രിഡ്, ഹീറോമോട്ടോകോ, എച്ച് ഡി എഫ് സി, കോള്‍ ഇന്ത്യ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |