ഓഹരി വിപണിയില്‍ നഷ്ടം

Posted on: January 29, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 40.90 പോയിന്റ് കുറഞ്ഞ് 35,615 പോയിന്റിലും നിഫ്റ്റി 9.65 പോയിന്റ് കുറഞ്ഞ് 10651 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്.

ബജാജ് ഫിനാന്‍സ്, ഐ സി ഐ സി ഐ ബാങ്ക്, സണ്‍ഫാര്‍മ, എച്ച് സി എല്‍ ടെക്‌നോളജി, ടാറ്റാ സ്റ്റീല്‍, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ബജാജ് ഓട്ടോ, എച്ച് ഡി എഫ് സി ബാങ്ക്, പവര്‍ഗ്രിഡ്, എം ആന്‍ഡ് എം, വിഡല്‍, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |